ക്ലിനിക്കിൽ ഒരിക്കൽ മൈഗ്രേൻ തലവേദനക്ക് ചികിസ്തക്കായി ഒരു സ്ത്രീ വരികയുണ്ടായി, ശക്തമായ തലവേദന തല പൊളിഞ്ഞു പോകുന്നപോലെ എന്നാണ് അവർ പറഞ്ഞത്. കൺസൾട്ടേഷൻ സമയത്തു കൂടുതൽ കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ ക്രമേണ അവളുടെ ഗാർഹിക ജീവിതത്തെക്കുറിച്ച് തുറന്നുപറയാൻ തുടങ്ങി.
“ഭർത്താവ്, ഒരു വിട്ടുമാറാത്ത മദ്യപാനിയാണ് . വർഷങ്ങളായുള്ള മദ്യപാനം അവരുടെ കുടുംബജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. എപ്പോഴും ഭാര്യയെ സംശയവും, ഉപദ്രവവും മാത്രം.” ഇവരാണെങ്കിൽ ഒരു ടിപ്പിക്കൽ ലോവർ മിഡിൽ ക്ലാസ് മലയാളി വീട്ടമ്മ, “ചെറിയ പ്രായത്തിലെ കല്യാണം കഴിച്ചു രണ്ടു കുട്ടികളും ഉണ്ട്. എല്ലാം മിണ്ടാതെ സഹിക്കുന്നു കുറെ വർഷങ്ങളായി.”
പോരാത്തതിന് ഇദ്ദേഹത്തിന് മദ്യപാനം പാരമ്പര്യമാണുതാനും. കുടുംബത്തിലെ മിക്കവാറും എല്ലാവരും തന്നെ മദ്യപിക്കും. കുഞ്ഞായിരിക്കുമ്പോൾ ഇതൊക്കെ കണ്ടുവളർന്ന ഇദ്ദേഹത്തിന് ഇപ്പോൾ മദ്യപാനം തികച്ചും സാധാരണമായ ഒരു കാര്യമാണ്. ഇതൊരു അസുഖമാണെന്നോ, താൻ ഇതിനു അടിമപ്പെട്ടിരിക്കുകയാണെന്നോ സമ്മതിക്കാൻ ഇയാൾ തയ്യാറാല്ലതാനും. ഇത് സ്ഥിതിഗതികൾ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി. ഇവരുടെ തലവേദനക്കുള്ള മുഖ്യ കാരണവും ഇതുതന്നെ. തലവേദന മാറണമെങ്കിൽ ഭർത്താവ് നേരെയാകണം. അപ്പൊ പിന്നെ തലവേദനക്കുള്ള മരുന്നിനൊപ്പം ഇയാളെക്കൂടെ ഒന്ന് ശരിയാക്കാൻ പറ്റുമോ എന്ന് നോക്കിക്കളയാം
ഹോമിയിപതിയിലൂടെ മദ്യപാനാസക്തി കുറക്കാൻ കഴിയും, പക്ഷെ അതിനോടൊപ്പം കൗൺസിലിങ് കൂടെ കൊടുക്കാൻ സാധിച്ചാൽ കൂടുതൽ എഫക്റ്റീവ് ആയി നമുക്ക് കാര്യങ്ങൾ പരിഹരിക്കാം എന്ന് ഞാൻ അവരോടു പറഞ്ഞു, എന്നാൽ തനിക്ക് ഒരു അസുഖമുണ്ട് എന്നുപോലും സമ്മതിക്കാൻ തയ്യാറാകാത്ത ഒരാൾ കൗണ്‍സിലിംഗിന് വരുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞപ്പോൾ എങ്കിൽ തല്ക്കാലം മരുന്ന് മാത്രമായി പോകട്ടെ ബാക്കി പതിയെ നോക്കാം എന്ന് തീരുമാനിച്ചു
മരുന്ന് കൊടുത്തുതുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അയാളുടെ സ്വഭാവത്തിൽ നേരിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. അക്രമസ്വഭാവം ചെറുതായി കുറഞ്ഞു വരുന്നുണ്ട്. ഇടക്ക് മദ്യപിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടായി കാര്യങ്ങൾ. കുറച്ചുകൂടെ കഴിഞ്ഞപ്പോൾ അവർ ഭർത്താവിനെയും കൂട്ടി വീണ്ടും എന്നെ കാണാൻ വന്നു.
വർഷങ്ങളായുള്ള മദ്യപാനം അതിന്റെ തിക്തഫലങ്ങൾ അയാളിൽ കാണിച്ചു തുടങ്ങിയിരിക്കുന്നു. ശരീരം അകെ ക്ഷീണിച്ചിട്ടുണ്ട്. ലാബ് ടെസ്റ്റുകൾ വന്നപ്പോൾ കരളിനും പ്രശ്നങ്ങൾ കാണുന്നുണ്ട്., തികച്ചും സ്വാഭാവികമായ കാര്യങ്ങൾ തന്നെ, എങ്കിലും വൈകിയിട്ടില്ല മരുന്നും ശരിയായ ജീവിത ശൈലിയിലും പിന്തുടർന്നാൽ നമുക്ക് നേരെയാക്കാൻ എന്നയാളോട് പറഞ്ഞു. പിന്നെയും കുറച്ചു മാസങ്ങൾ കഴിഞ്ഞു, ഇപ്പൊ അയാൾ പൂർണമായും വെള്ളമടി നിറുത്തിയിട്ടുണ്. ശരീരം നന്നായിരിക്കുന്നു, ഭാര്യയോടും മക്കളോടും ഇപ്പോൾ പരിഭവങ്ങൾ ഒന്നുമില്ല. വീട് പുതുക്കി പണിയുകയാണിപ്പോൾ. ഇതിലും ഒക്കെ പ്രധാനം ഭാര്യക്ക് ഇപ്പോൾ മൈഗ്രൈൻ വരാറില്ല !