ക്ലിനിക്കിൽ ഒരിക്കൽ മൈഗ്രേൻ തലവേദനക്ക് ചികിസ്തക്കായി ഒരു സ്ത്രീ വരികയുണ്ടായി, ശക്തമായ തലവേദന തല പൊളിഞ്ഞു പോകുന്നപോലെ എന്നാണ് അവർ പറഞ്ഞത്. കൺസൾട്ടേഷൻ സമയത്തു കൂടുതൽ കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ ക്രമേണ അവളുടെ ഗാർഹിക ജീവിതത്തെക്കുറിച്ച് തുറന്നുപറയാൻ തുടങ്ങി. “ഭർത്താവ്, ഒരു വിട്ടുമാറാത്ത മദ്യപാനിയാണ് . വർഷങ്ങളായുള്ള മദ്യപാനം അവരുടെ കുടുംബജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. എപ്പോഴും ഭാര്യയെ സംശയവും, ഉപദ്രവവും മാത്രം.” ഇവരാണെങ്കിൽ ഒരു ടിപ്പിക്കൽ ലോവർ മിഡിൽ ക്ലാസ് മലയാളി വീട്ടമ്മ, “ചെറിയ പ്രായത്തിലെ […]